ഐഎൻടിയുസി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.

ഐഎൻടിയുസി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.
Aug 20, 2024 04:12 PM | By PointViews Editr


തിരുവനന്തപുരം: ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ

ഓഗസ്റ്റ് 21 ന് സെക്രട്ടറിയറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നതാണ്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ കഷ്ടപ്പെടുന്ന സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കുന്ന രീതിയിലുള്ള വിലക്കയറ്റവും പ്രതികൂല ജീവിത സാഹചര്യങ്ങളുമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

വിവിധ തൊഴിൽ മേഖലയിലായി ഉടൻ പരിഹാരം കാണേണ്ട ഒട്ടനവധി വിഷയങ്ങൾ നമുക്ക് മുന്നിലുണ്ട്.എല്ലാ വിഭാഗം തൊഴിലാളികൾക്കും ഒരുമാസ ശമ്പളം ബോണസായി നൽകുക,

അഞ്ചുവർഷം പൂർത്തിയാക്കിയ സ്കീം വർക്കേഴ്സിനെ സ്ഥിരപ്പെടുത്തുക,

തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും കൂലിയും ഉറപ്പുവരുത്തുക,

എല്ലാ തൊഴിലാളികളെയും ഇഎസ്ഐ പരിധിയിൽ കൊണ്ടുവരിക... തുടങ്ങി ഒട്ടനവധി വിഷയങ്ങളെ പൊതുസമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരികയും ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തെയും മുൻനിർത്തിയാണ് ഐഎൻടിയുസി യുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നത്.

A march will be held at the INTUC Secretariat.

Related Stories
Top Stories